കര്‍ണാടകയില്‍ കോണ്‍ഗ്രസ് – ജെ.ഡി.എസ് പാര്‍ട്ടികളുടെ സംയുക്ത പ്രസ്താവന. തെരഞ്ഞെടുപ്പില്‍ ഏറ്റ തിരിച്ചടിക്ക് ശേഷം നടത്തിയ യോഗത്തിന് ശേഷമാണ് പ്രസ്താവന പുറത്തിറക്കിയത്. സഖ്യസര്‍ക്കാരിനെ തകര്‍ക്കാനുള്ള ഒരുനീക്കവും അനുവദിക്കില്ലെന്ന് യോഗം നിലപാട് സ്വീകരിച്ചു. കര്‍ണാടകത്തില്‍ ജെഡിഎസ് സഖ്യം തുടരുമെന്ന് സിദ്ധരാമയ്യ നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനിടെ മുഖ്യമന്ത്രി സ്ഥാനം ജെ.ഡി.എസ് വിട്ടുനല്‍കുമെന്ന രീതിയിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദള്‍ സഖ്യം രണ്ട് സീറ്റുകളാണ് നേടിയത്. പ്രതിപക്ഷ പാര്‍ട്ടിയായ ബി.ജെ.പി യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ സഖ്യസര്‍ക്കാരിനെതിരെ പലതരം നീക്കങ്ങളും ശക്തമാക്കിയതോടെയാണ് ജെ.ഡി.എസ്-കോണ്‍ഗ്രസ് പാര്‍ട്ടികള്‍ യോഗം ചേര്‍ന്നത്.