കുപ്രസിദ്ധ ഗുണ്ടയെ കാപ്പചുമത്തി ജില്ലയില്‍ നിന്ന് നാടുകടത്തി. അതിരുമ്പുഴ കാണക്കാരി കാട്ടാത്തി ഭാഗത്ത് വലിയതടത്തില്‍ വീട്ടില്‍ മാവോ എന്ന വിളിപ്പേരുള്ള മെല്‍വിന്‍ ജോസഫിനെയാണ് (26) ആറുമാസത്തേക്ക് നാടുകടത്തിയത്. ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇയാള്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളിലായി ഏറ്റുമാനൂര്‍, കടുത്തുരുത്തി, കുറവിലങ്ങാട് എന്നീ സ്റ്റേഷനുകളില്‍ കൊലപാതക ശ്രമം, മോഷണം, അടിപിടി, തുടങ്ങിയ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.