X

കപ്പ ബിരിയാണിയില്‍ ഇറച്ചിയില്ല; തര്‍ക്കത്തിനിടെ പരിക്കേറ്റയാള്‍ മരിച്ചു

കോഴിക്കോട്: ഹോട്ടലില്‍ നിന്നു കഴിച്ച കപ്പ ബിരിയാണിയില്‍ ഇറച്ചിയില്ലെന്ന തര്‍ക്കത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. സംഭവത്തില്‍ 4 പേര്‍ അറസ്റ്റിലായിട്ടുണ്ട്. കണ്ണൂര്‍ ബ്ലാത്തൂര്‍ സ്വദേശി വലിയവളപ്പില്‍ വീട്ടില്‍ ഹനീഫ് (50) ആണ് മരിച്ചത്.

ഹോട്ടല്‍ ജീവനക്കാരായ വടകര നവാസ് (39), പൂവാട്ടുപറമ്പ് സ്വദേശികളായ മുഹമ്മദ് ബഷീര്‍ (48), അബ്ദുല്‍ റഷീദ് (46), മഞ്ചേരി സ്വദേശി പാറക്കല്‍ വീട്ടില്‍ ഹബീബ് റഹ്മാന്‍ (24) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ 10-ാം തീയതി മാവൂര്‍റോഡില്‍ പുതിയ സ്റ്റാന്‍ഡിനു സമീപത്തെ ഹോട്ടലിലാണ് സംഭവം.

മദ്യലഹരിയുള്ള ഹനീഫും സുഹൃത്തുക്കളും ചേര്‍ന്ന് ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു. കഴിക്കാന്‍ വാങ്ങിയ കപ്പബിരിയാണിയില്‍ ഇറച്ചിയില്ലെന്നു പറഞ്ഞ് തര്‍ക്കമായി. ഹോട്ടലുടമ ബഷീര്‍ സമാധാനിപ്പിക്കാന്‍ എത്തിയെങ്കിലും ഹനീഫും കൂട്ടരും വഴങ്ങിയില്ല. ഹനീഫ് ജീവനക്കാരില്‍ ഒരാളുടെ മുഖത്തു തുപ്പി. ക്ഷുഭിതരായ ഹോട്ടല്‍ ജീവനക്കാര്‍ ഹനീഫിനെയും കൂട്ടരെയും ഹോട്ടലില്‍ നിന്നു പുറത്താക്കുകയും പിന്നീട് വാക്കുതര്‍ക്കം കയ്യാങ്കളിയിലെത്തുകയും ചെയ്തു. ഇതിനിടെ ജീവനക്കാരുടെ മര്‍ദ്ദനത്തില്‍ ഹനീഫിന് പരിക്കേറ്റു. തലക്കും നട്ടെല്ലിനും പരുക്കേറ്റ ഹനീഫിനെ മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കുന്നമംഗലം മജിസ്‌ട്രേട്ട് എത്തി മൊഴി രേഖപ്പെടുത്തി. കഴിഞ്ഞദിവസം ഹനീഫ് മരിച്ചു.

ഒളിവില്‍പോയ പ്രതികള്‍ക്കായി കസബ സിഐ ആര്‍. ഹരിപ്രസാദും സൗത്ത് എസി എ.ജെ.ബാബുവിന്റെ നേതൃത്വത്തിലുള്ള െ്രെകംസ്‌ക്വാഡും അന്വേഷണം ആരംഭിച്ചു. ഒളിവിലായിരുന്ന ബഷീറിനെയും 2 പേരെയും പിടികൂടിയിട്ടുണ്ട്.

chandrika: