X

സുന്നി വഖഫ് ബോര്‍ഡിനു വേണ്ടി കോടതിയില്‍ ഹാജരായി, ഗുജറാത്തില്‍ പ്രചരണത്തിനിറങ്ങേണ്ടെന്ന് സിബലിനോട് കോണ്‍ഗ്രസ്സ്

മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും മുന്‍ കേന്ദ്ര നിയമമന്ത്രിയുമായിരുന്നു കബില്‍ സിബലിനോട് ഗുജറാത്ത് തെരെഞ്ഞെടുപ്പില്‍ പ്രചരണത്തിനിറങ്ങേണ്ടെന്ന് കോണ്‍ഗ്രസ്സ്.

ബാബരി മസ്ജിദ് കേസില്‍ സുപ്രിം കോടതിയില്‍ നടന്ന വാഗ്വാദങ്ങളുടെ പാശ്ചാത്തലത്തിലാണ് കപില്‍ സിബലിനോട് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടതെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
സുന്നി വഖഫ് ബോര്‍ഡിനു വേണ്ടി സുപ്രിം കോടതിയില്‍ ഹാജരായ കപില്‍ സിബല്‍ ഉയര്‍ത്തിയ വാദങ്ങള്‍ക്കെതിരെ സംഘപരിവാര കേന്ദ്രങ്ങളില്‍ നിന്ന് ഏറെ കോളിളക്കമാണ് ഉണ്ടായിരുന്നത്. ബാബരി വിഷയം ബി.ജെ.പി തെരെഞ്ഞെടുപ്പില്‍ ആയുധമാക്കുമെന്നും അതുകൊണ്ടു തന്നെ 2019 ലോക്‌സഭാ തെരെഞ്ഞെടുപ്പിനു ശേഷമേ കേസ് പരിഗണിക്കാവൂ എന്നുമായിരുന്നു സിബല്‍ കോടതിയില്‍ വാദിച്ചത്.

എന്നാല്‍ സിബല്‍ കോടതിയില്‍ പറഞ്ഞത് ഗുജറാത്ത് തെരെഞ്ഞെടുപ്പില്‍ ബി.ജെ.പി സാമുദായിക ധ്രുവീകരണത്തിന് ഉപയോഗിക്കുന്നത് തടയാനാണ് സിബലിനോട് വിട്ടു നില്‍ക്കണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടതെന്നറിയുന്നു.
നിയവിദഗ്ധര്‍ കേസുകള്‍ ഏറ്റെടുക്കുമ്പോള്‍, പൊതുജീവിതത്തില്‍ രാഷ്ട്രീയക്കാര്‍ കൂടിയാണെങ്കില്‍ കുറച്ചുകൂടി വിവേക ബുദ്ധി ഉപയോഗിക്കണമെന്ന് കോണ്‍ഗ്രസ്സ് നേതാവ് സന്ദീപ് ദീക്ഷിത്് ആവശ്യപ്പെട്ടു.

‘ കപില്‍ സിബലിന് ഏത് കോസിനു വേണ്ടിയും കോടതിയില്‍ ഹാദരാകാം. അത് അയാളുടെ വ്യക്കതി സ്വാതന്ത്രമാണ്. പക്ഷേ ലോക്‌സഭാ തെരെഞ്ഞെടുപ്പ് വരെ ബാബരി മസ്ജിദ് കേസ് നീട്ടിവെക്കണമെന്ന് അയാള്‍ എങ്ങനെയാണ് പറയുക. ഇപ്പോള്‍ കോണ്‍ഗ്രസ്സാണ് ബാബരി കേസ് രാഷ്ട്രീയവുമായി കൂട്ടിക്കുഴക്കുന്നത്’ ഗുജറാത്തില്‍ തെരെഞ്ഞെടുപ്പ് റാലിയില്‍ മോദി പറഞ്ഞു.

chandrika: