X
    Categories: indiaNews

രാജ്യം നേരിടുന്ന വെല്ലുവിളികള്‍ അക്കമിട്ടു നിരത്തി കപില്‍ സിബല്‍; കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം

 

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ കപില്‍ സിബല്‍. ഇന്ത്യ ചൈന അതിര്‍ത്തി തര്‍ക്കവും ദിനംപ്രതി ഉയരുന്ന കൊവിഡ് കണക്കുകളും സാമ്പത്തിക തകര്‍ച്ചയും വിദ്യാര്‍ത്ഥികളുടെ ആത്മഹത്യയും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു കപില്‍ സിബല്‍ കേന്ദ്രത്തിനെതിരെ രംഗത്തെത്തിയത്.

നിയന്ത്രണരേഖയില്‍ തുടരുന്ന സംഘര്‍ഷങ്ങള്‍, കുത്തനെ ഉയരുന്ന കോവിഡ് കേസുകള്‍, തകര്‍ച്ച നേരിടുന്ന സാമ്പത്തിക രംഗം, ആത്മഹത്യ തിരഞ്ഞെടുക്കുന്ന വിദ്യാര്‍ത്ഥികള്‍, രാഷ്ട്രീയയജമാന്‍മാരെ സേവിക്കുന്ന മുഖ്യധാരാ മാധ്യമങ്ങള്‍ എന്നീ രാജ്യം നേരിടുന്ന വെല്ലുവിളികള്‍ അക്കമിട്ടു നിരത്തിയായിരുന്നു കപില്‍ സിബലിന്റെ ട്വീറ്റ്.

അരയന്നങ്ങള്‍ക്കൊപ്പം കളിച്ചോളൂ എന്നാല്‍ വട്ടപൂജ്യമായിപ്പോകരുത് (play with the ducks but don’t score a duck ) എന്നായിരുന്നു സിബല്‍ ട്വീറ്റ് ചെയ്തത്.

ഇന്ത്യ ചൈന അതിര്‍ത്തിയില്‍ തിങ്കളാഴ്ച രാത്രിയും ഇരു സൈന്യങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടായതായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അതിര്‍ത്തിയില്‍ ഇന്ത്യ വെടിയുതിര്‍ത്തതായി ചൈനീസ് സൈന്യം ആരോപിച്ചിരുന്നു. ഇതിന്റെ കൂടി പശ്ചാതലത്തിലായിരുന്നു സിബലിന്റെ വിമര്‍ശനം.

web desk 1: