X
    Categories: indiaNews

കപില്‍ മിശ്ര നിരുപാധികം മാപ്പ് പറഞ്ഞു; മാനനഷ്ടക്കേസ് കോടതി തീര്‍പ്പാക്കി

ഡല്‍ഹി: ബിജെപി നേതാവ് കപില്‍ മിശ്രക്കെതിരായ മാനനഷ്ടക്കേസ് കോടതി തീര്‍പ്പാക്കി. പരാതിക്കാരനായ എഎപി നേതാവും ഡല്‍ഹി ആരോഗ്യമന്ത്രിയുമായ സത്യേന്ദര്‍ ജയിന്‍ നല്‍കിയ പരാതിയില്‍ കപില്‍ മിശ്ര നിരുപാധികം മാപ്പ് പറഞ്ഞതോടെയാണ് കോടതി കേസ് അവസാനിപ്പിച്ചത്.

2017ല്‍ തനിക്കെതിരേയും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരേയും കപില്‍ മിശ്ര നടത്തിയ അഴിമതി ആരോപണത്തിലാണ് സത്യേന്ദര്‍ ജയിന്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരുന്നത്. നിരുപാധികം മാപ്പപേക്ഷിക്കാമെന്ന് കപില്‍ മിശ്ര കോടതിയെ അറിയിച്ചു. മിശ്ര മാപ്പപേക്ഷിക്കുകയാണെങ്കില്‍ കേസ് പിന്‍വലിക്കാമെന്ന് സത്യേന്ദ്ര ജയിനും കോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കേസ് തീര്‍പ്പാക്കുകയാണെന്ന് അഡീഷ്ണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റിന് വ്യക്തമാക്കി.

Test User: