Categories: indiaNews

കാൻപൂർ ഗൂഢാലോചന കേസിൽ ഏഴ് പ്രതികൾക്ക് വധശിക്ഷ വിധിച്ച് എൻ .ഐ.എ കോടതി

ലക്‌നൗവിലെ പ്രതേക എൻ.ഐ.എ കോടതിയാണ് പ്രതികൾക്ക് വധശിക്ഷ വിധിച്ചത്.രാജ്യത്ത് ഐ.എസ് ആശയങ്ങൾ പ്രചരിപ്പിച്ചതിനാണ് ശിക്ഷ. ഒരാൾക്ക് ജീവപര്യന്തം ശിക്ഷയും വിധിച്ചിട്ടുണ്ട് .

മുഹമ്മദ് ഫൈസൽ, ഗൗസ് മുഹമ്മദ് ഖാൻ, മുഹമ്മദ് അസ്ഹർ, അതിഖ് മുസാഫർ, മുഹമ്മദ് ഡാനിഷ്, മുഹമ്മദ് സയ്യിദ് മീർ ഹുസൈൻ, ആസിഫ് ഇക്‌ബാൽ എന്നിവർക്കാണ് വധശിക്ഷ ലഭിച്ചത്. 2017 ലായിരുന്നു ഭീകരവിരുദ്ധ സ്‌ക്വഡ് പ്രതികളെ അറസ്റ്റ് ചെയ്തത്.കഴിഞ്ഞമാസം 24 ന്  പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധിച്ചിരുന്നു.

നിരോധിത ഭീകര സംഘടനയായ ഐ.എസ് രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ ബോംബ് സ്ഫോടനം നടത്താൻ പദ്ധതിയിട്ടിട്ടുണ്ട് എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തെ തുടർന്നാണ് പ്രതികൾ പിടിയിലായത്.

webdesk13:
whatsapp
line