കാന്‍പൂര്‍: ഇന്ത്യ-ന്യൂസീലന്‍ഡ് ഏകദിനപരമ്പയിലെ അവസാന മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലാന്‍ഡ് ഇന്ത്യയെ ബാറ്റിംഗിനയച്ചു.
മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഒരുമത്സരം വീതം വിജയിച്ച ഇരുടീമും ഒപ്പത്തിനൊപ്പമാണ്. നായകന്‍ വിരാട് കോഹ്‌ലിക്കു കീഴില്‍ ഇതുവരെ ഏകദിന പരമ്പര തോറ്റിട്ടില്ലാത്ത ടീം ഇന്ത്യ ഇന്നത്തെ മത്സരം വിജയിച്ചാല്‍ ടീമിനെ കാത്തിരിക്കുന്നത് തുടര്‍ച്ചയായ ഏഴു പരമ്പര വിജയമെന്ന റെക്കോര്‍ഡാണ്. അതേസമയം ഇന്ത്യന്‍ മണ്ണില്‍ ആദ്യപരമ്പര എന്നലക്ഷ്യവുമായാണ് ന്യൂസീലെന്‍ഡ് കളത്തിലിറങ്ങുന്നത്.
ആദ്യമത്സരത്തിലെ അപ്രതീക്ഷിത തോല്‍വിക്ക് ശേഷം പൂനൈയില്‍ ഗംഭീര തിരി ച്ചുവരവ് നടത്തിയ ഇന്ത്യക്ക് ബാറ്റിങ് നിരയില്‍ ദിനേശ് കാര്‍ത്തികിന്റെ ഫോം അമിത പ്രതീക്ഷക്ക്് വകനല്‍കുന്നതാണ്. പുനെയില്‍ നാലാമനായിറങ്ങിയ കാര്‍ത്തിക് അപരാജിത അര്‍ദ്ധസെഞ്ച്വറിയുമായി ടീമിന്റെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിരുന്നു. ഇന്ന് 83 റണ്‍െസെടുത്താല്‍ അന്താരഷ്ട്ര ഏകദിനക്രിക്കറ്റില്‍ ഒന്‍പതിനാരം റണ്‍സ് കൈവരിക്കുന്ന ആറാമത്തെ ഇന്ത്യക്കാരനെന്ന നേട്ടം കോഹ്‌ലിയെ തേടിയെത്തും. സച്ചിന്‍ ടെന്‍ണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, മുഹമ്മദ് അസറുദ്ധീന്‍, എം.എസ് ധോണി തുടങ്ങിയലവരാണ് നേരത്തെ ഈനേട്ടം കൈവരിച്ചത്. ഭുവനേശ്വര്‍ കുമാറും ജസപ്രീത് ബുംറയും നയിക്കുന്ന ബോളിങ് നിരയും കഴിഞ്ഞ മത്സരത്തില്‍ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. മറുവശത്ത്് റോസ ്‌ടെയ്‌ലറിന്റെയും ടോം ലാതത്തിന്റെയും ഫോമാണ് കീവിസിന് പ്രതീക്ഷ നല്‍കുന്നത.് ക്യാപ്ടന്‍ കെയ്്ന്‍ വില്ല്യംസണിന്റെ മോശം ഫോം കീവിസിനെ അലട്ടുന്നുണ്ട.്
ഇതാദ്യമായാണ് കാന്‍പൂര്‍ ഗ്രീന്‍പാര്‍ക്് സ്‌റ്റേസഡിയം ഒരു ഡേനൈറ്റ് മത്സരത്തിന് വേദിയാകുന്നത്. നേരത്തെ പതിമൂന്ന് ഏകദിന മത്സരങ്ങള്‍ക്ക് കാന്‍പൂര്‍ വേദിയായപ്പോള്‍ ഒന്‍പതുമത്സരങ്ങളില്‍ ടീം ഇന്ത്യ വിജയം സ്വന്തമാക്കിയിരുന്നു.