കണ്ണൂർ പയ്യന്നൂരിൽ സൂപ്പർമാർക്കറ്റിലേക്ക് പാഞ്ഞുകയറിയ കാട്ടുപന്നിയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഇജനവാസ മേഖലയിലേക്ക് ഇറങ്ങിയ കാട്ടുപന്നി ടൗണിലെ സൂപ്പർമാർക്കറ്റിലേക്കാണ് അപ്രതീക്ഷിതമായി ഓടി കയറിയത്. തടയാൻ ശ്രമിച്ച രണ്ട് ജീവനക്കാർക്കാണ് പരിക്കേറ്റത്. കാട്ടുപന്നിയുടെ ആക്രമണത്തിൽ സൂപ്പർമാർക്കറ്റിൽ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.