പയ്യന്നൂരിൽ വെളളക്കെട്ടിനെ തുടർന്ന് അടച്ചിട്ട വീട്ടിൽ മോഷണം. ആഭരണങ്ങളും പണവും കവർന്നു.മാവിച്ചേരി ബാബുവിന്റെ വീട്ടിലാണ് സംഭവം. മഴയെത്തുടർന്ന് വീട്ടുവളപ്പിൽ വെളളം കയറിയതിനാൽ ബാബുവും കുടുംബവും വീട് മാറി താമസിക്കുകയായിരുന്നു.ഈ സമയത്താണ് മോഷണം നടന്നത്.
പണം സൂക്ഷിച്ച കുടുക്കയും പാത്രങ്ങളും മോഷണം പോയിട്ടുണ്ട്. മോഷ്ടാവ് ഉപയോഗിച്ചതെന്ന് കരുതുന്ന കമ്പിപ്പാര വീടിന്റെ മുൻഭാഗത്തുനിന്ന് കണ്ടെടുത്തു. പയ്യന്നൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.