X

കണ്ണൂരിൽ കുട്ടികൾക്ക് വാഹനം ഓടിക്കാൻ നൽകിയ ഉടമകൾക്കെതിരെ കേസ്

കണ്ണൂരിൽ പ്രായ പൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനം ഓടിക്കാൻ നൽകിയ രണ്ടു വാഹന ഉടമകൾക്കെതിരെ ചക്കരക്കൽ പോലീസ് കേസെടുത്ത്‌. കാഞ്ഞിരോട് സ്വദേശി മുഹമ്മദ്‌ അലി, മക്രേരി സ്വദേശി റോഷിത്ത് എന്നിവർക്കെതിരെയാണ് കേസ്. പ്രായ പൂർത്തിയാകാത്ത കുട്ടികൾ വാഹനം ഓടിക്കുന്നത്ത് തടയുന്നതിനുവേണ്ടി പോലീസ് നടത്തിയ പരിശോധനയിലാണ് രണ്ട് കുട്ടികൾ പിടിയിലായത്.
പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനം ഓടിക്കച്ചാൽ വാഹനം നൽകിയ ഉടമയ്ക്കൊ മാതാപിതാക്കൾക്കൊ രക്ഷിതാവിനോ പിഴയും തടവും ലഭിക്കും. വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഒരു വർഷത്തേയ്ക്ക് റദ്ദാക്കുന്നതോടൊപ്പം വാഹനം ഓടിച്ച കുട്ടിയ്ക്ക് 25 വയസ്സിനു ശേഷം മാത്രമേ ലൈസൻസിന് അപേക്ഷിക്കുവാൻ കഴിയൂ

webdesk15: