മട്ടന്നൂർ കിൻഫ്ര പാർക്കിന് ഭൂമി ഏറ്റെടുത്തതിൽ വ്യാപക ക്രമക്കേടെന്ന് പരാതി.മട്ടന്നൂർ-ഇരിക്കൂർ റോഡിൽ വെള്ളിയാംപറമ്പിൽ 474 ഏക്കർ സ്ഥലമേറ്റെടുത്തതിലാണ് ക്രമക്കേട് നടന്നത്. ഭൂമി ഇല്ലാത്തവർക്കും ഭൂമിയുള്ളവർക്ക് രേഖകളിൽ അധികം കാണിച്ചും നഷ്ടപരിഹാരം അനുവദിച്ചതായാണ് പരാതി.ഉദ്യോഗസ്ഥരുമായി ചേർന്നുള്ള ഒത്തുകളിയിലൂടെ പലരും ലക്ഷങ്ങൾ നഷ്ടപരിഹാരത്തിന് അർഹത നേടിയെന്നാണ് റിപ്പോർട്ട്. ഭൂമിക്ക് പിന്നീട് വ്യാജരേഖകൾ ഉണ്ടാക്കും. യഥാർഥ സ്ഥലമുടമകളിൽ ചിലർക്ക് തുക പാസ്സാകാതെ വന്നതോടെയാണ് തട്ടിപ്പ് പുറത്തായത്.സ്ഥലം നഷ്ടപ്പെട്ടവർ പരാതി നൽകിയതിനെത്തുടർന്ന് സ്ഥലമേറ്റെടുപ്പിന്റെ ചുമതലയുള്ള റവന്യൂ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയിരുന്നു.2020ലാണ് പാർക്കിനായി സ്ഥലമേറ്റെടുക്കൽ നടപടിക്ക് തുടങ്ങിയത്.
മട്ടന്നൂർ കിൻഫ്ര പാർക്കിന് ഭൂമി ഏറ്റെടുത്തതിൽ വ്യാപക ക്രമക്കേടെന്ന് പരാതി
Tags: kannurkinfra park