X

കണ്ണൂർ രാജ്യാന്തര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച അരക്കിലോ സ്വർണ്ണം പിടികൂടി

കണ്ണൂർ രാജ്യാന്തര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച അരക്കിലോയോളം സ്വർണവുമായി യാത്രക്കാരനെ എയർപോർട്ട് പോലീസ് പിടികൂടി.ദുബായിൽ നിന്ന് എത്തിയ കാസർഗോഡ് ബേക്കൽ സ്വദേശി മുഹമ്മദ് സക്കീറാണ് പിടിയിലായത്. 25 ലക്ഷം രൂപയുടെ സ്വർണ്ണമാണ് പിടിച്ചെടുത്തത്.
എയർ പോർട്ടിൽ നിന്ന് പുറത്തിറങ്ങിയ ഇയാളെ സംശയം തോന്നി എയർപോർട്ട് പോലീസ് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്.

webdesk15: