X

ജയിൽ മതിലിനു മുകളിലൂടെ ബീഡിയും ഫോണും: പോലീസ് കേസെടുത്തു

കണ്ണൂർ സെൻട്രൽ ജയിലിലെ മതിലിനുമുകളിലൂടെ മൊബൈൽഫോണും ബീഡിയും എറിഞ്ഞു കൊടുത്ത സംഭവത്തിൽ ടൗൺ പോലീസ് കേസെടുത്തു. ജയിൽ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് പൊതികൾ കണ്ടെത്തിയത്. ഒരു മൊബൈൽഫോൺ, എട്ടുപാക്കറ്റ് ബീഡി, അഞ്ച് ലൈറ്റർ, ഉണക്കപ്പഴങ്ങൾ എന്നിവയാണുണ്ടായിരുന്നത്. തടവുകാർക്കുവേണ്ടി പുറത്തുനിന്ന് ആരോ എറിഞ്ഞു കൊടുത്തതാകാമെന്ന് ജയിൽ ഉദ്യോഗസ്ഥർ പറഞ്ഞു.

webdesk15: