X

ശക്തമായ മഴയും കടൽ ക്ഷോഭവും ; കണ്ണൂരിൽ ബീച്ചുകളിലേക്കുള്ള പ്രവേശനം താത്കാലികമായി നിരോധിച്ചു

ശക്തമായ മഴയും കടൽ ക്ഷോഭവും കണക്കിലെടുത്ത് കണ്ണൂരിൽ ബീച്ചുകളിലേക്കുള്ള പ്രവേശനം താത്കാലികമായി നിരോധിച്ചു.പയ്യാമ്പലം, മുഴപ്പിലങ്ങാട്, ധർമടം എന്നീ ബീച്ചുകളിലേക്കുള്ള പ്രവേശനം തടഞ്ഞ് ഡിടിപിസി സെക്രട്ടറിയാണ് ഉത്തരവിറക്കിയത്.അതേസമയം, സംസ്ഥാനത്ത് ഇന്ന് ഒരു ജില്ലയിലും ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പില്ലെങ്കിലും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യത ഉള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണം എന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

കാലവർഷംശക്തി പ്രാപിച്ചതിന് പിന്നാലെ കണ്ണൂരിൽ കനത്ത മഴ പെയ്തു. നിർത്താതെ പെയ്ത മഴയിൽ കണ്ണൂർ മട്ടന്നൂരിൽ വിമാനത്താവള പരിസരത്തു നാല് വീടുകളിൽ വെള്ളം കയറി.വിമാനത്താവള പരിസരത്ത് വൈകിട്ട് 4 മണിക്ക് ആരംഭിച്ച മഴ ഏഴുമണി വരെ പെയ്തു.തളിപ്പറമ്പ് കുപ്പത്ത് ദേശീയപാതയോട് ചേർന്ന് മണ്ണിടിഞ്ഞതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു.. പടവിൽ മുത്തപ്പൻ റോഡ് ജങ്ഷൻ ഭാഗത്താണ് മൂന്നു മീറ്ററോളം മണ്ണിടിഞ്ഞത്.

 

 

webdesk15: