കണ്ണൂര്‍: കുടിവെള്ളമില്ല, കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ ഗര്‍ഭിണികളും ഡയാലിസിനായി പ്രവേശിപ്പിച്ച വൃക്ക രോഗികളും ദുരിതത്തില്‍. പരിയാരത്ത് പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ ഞായറാഴ്ച മുതലാണ് ജലക്ഷാമം രൂക്ഷമായത്. നിലവില്‍ മെഡിക്കല്‍ കോളജില്‍ ജലക്ഷാമ പ്രതിസന്ധിയുണ്ട്. ആശുപത്രിയിലേക്ക് വെള്ളമെത്തേണ്ട പ്രധാന പൈപ്പ് പൊട്ടിയതോടെയാണ് വെള്ളം മുടങ്ങിയത്.
ഞായറാഴ്ച വൈകുന്നേരം അഞ്ച് മുതല്‍ വെള്ളം ലഭിക്കാത്ത അവസ്ഥയാണ്. കുടിവെള്ളം മുടങ്ങിയതോടെ കടുത്ത പ്രയാസത്തിലാണ് രോഗികളും കൂട്ടിരിപ്പുകാരും. ഗര്‍ഭിണികളും പ്രസവം കഴിഞ്ഞവരും ഡയാലിസിസിനായെത്തിയ വൃക്കരോഗികളും കൂട്ടിരിപ്പുകാരുമുള്‍പ്പെടെ നൂറുകണക്കിന് പേരാണ് കുടിക്കാന്‍ പോലും വെള്ളമില്ലാതെ പ്രയാസപ്പെടുന്നത്.