കോഴിക്കോട്: കണ്ണൂര്‍ സര്‍വകലാശാല കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എം.എസ്.എഫിന് മികച്ച നേട്ടം. കോട്ടകള്‍ നിലനിര്‍ത്തിയും, പുതിയ ക്യാമ്പസുകളില്‍ വിജയം കുറിച്ചും മികച്ച മുന്നേറ്റം എം.എസ്.എഫ് മികച്ച മുന്നേറ്റം നടത്തി. സര്‍ സയ്യിദ് കോളേജ്, എന്‍.എ.എം. കല്ലിക്കണ്ടി, ഇമാം ഗസാലി കോളേജ് കൂളിവായില്‍, സര്‍സയ്യിദ് ഇന്‍സ്റ്റിറ്റിയൂട്ട്,ചട്ടഞ്ചാല്‍ എം ഐ സി കോളേജ്, കെന്‍സാ വുമണ്‍സ് കോളേജ് എന്നിവിടങ്ങളില്‍ മികച്ച ഭുരിപക്ഷത്തോടെ എം.എസ്.എഫ് ഒറ്റ്ക്ക് യൂണിയന്‍ നിലനിര്‍ത്തി. കടവത്തൂര്‍ എന്‍.ഐ.ഐ. അറബിക് കോളേജ്, തളിപ്പറമ്പ കേയി സാഹിബ് കോളേജ് എന്നിവിടങ്ങളില്‍ എം.എസ്.എഫ് നേരത്തേ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഇരിക്കൂര്‍ സിബ്ഗ, ഡോണ്‍ബോസ്‌കോ അങ്ങാടിക്കടവ് എന്നീ കോളേജുകളില്‍ എം.എസ്.എഫ്-കെ.എസ്.യു സഖ്യം വിജയിച്ചു. പെരിയ അംബേദ്ക്കര്‍ കോളേജ് , ഇരിട്ടി എം.ജി.കോളേജും, ആലക്കോട് മേരിമാതാ കോളേജും എം.എസ്.എഫ്-കെ.എസ്.യു സഖ്യം എസ്.എഫ്.ഐയില്‍ നിന്ന് പിടിച്ചെടുത്തു.
പള്ളിക്കുന്ന് കെ.എം.എം വനിതാ കോളേജില്‍ നാല് സീറ്റുകളില്‍ എം.എസ്.എഫ് മുന്നണി ജയിച്ചു. രണ്ട് അസോസിയേഷനുകള്‍ എസ്.എഫ്.ഐയില്‍ നിന്നും പിടിച്ചെടുത്തു. എടത്തൊട്ടി ഡീപോള്‍ കോളേജില്‍ എം.എസ്.എഫ് ആദ്യമായി അക്കൗണ്ട് തുറന്നു, മികച്ച പ്രകടനം കാഴ്ചവെച്ചു. 33 യൂ.യൂ.സി മാരെ വിജയിപ്പിക്കാനും എം.എസ്.എഫ്‌നു സാധിച്ചു. ഏകാധിപത്യ കോട്ടകളില്‍ മാത്രമാണ് എസ്.എഫ്.ഐയുടെ നിലനില്‍പെന്നും ജനാധിപത്യക്യാമ്പസുകളില്‍ വിദ്യാര്‍ഥികള്‍ എസ്.എഫ്.ഐക്കെതിരെ വിധിയെഴുതിയെന്നും സര്‍ക്കാറിന്റെ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടിനുമെതിരെയുള്ള വിദ്യാര്‍ത്ഥികളുടെ വിധിയെഴുത്താണ് കോളേജ് യൂണിയന്‍ തെരെഞ്ഞെടുപ്പില്‍ എം.എസ്.എഫിന് ചരിത്രനേട്ടം സമ്മാനിച്ചതെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, ജനറല്‍ സെക്രട്ടറി എം.പി നവാസ് എന്നിവര്‍ പ്രസ്താവിച്ചു. തെരെഞ്ഞെടുപ്പില്‍ എം.എസ്.എഫ് മുന്നണിക്ക് ഉജ്ജ്വല വിജയം സമ്മാനിച്ച വിദ്യാര്‍ത്ഥികളെ നേതാക്കള്‍ അഭിനന്ദിച്ചു.