തളിപ്പറമ്പ് കീഴാറ്റൂര്‍ വെച്ചിയോട്ട് ഭഗവതി ക്ഷേത്രത്തില്‍ തീപിടിത്തം. തീപിടിത്തത്തില്‍ ശ്രീകോവില്‍ പൂര്‍ണമായും കത്തിനശിച്ചു. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണ് സംഭവം.
പൂരാഘോഷ പരിപാടികള്‍ കഴിഞ്ഞ് ക്ഷേത്ര ഭാരവാഹികളും നാട്ടുകാരും പോയതിന് ശേഷമാണ് സംഭവം. തളിപ്പറമ്പില്‍ നിന്നെത്തിയ രണ്ട് യൂണിറ്റ് അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്.