കണ്ണൂര്‍: കണ്ണൂര്‍ കുഴിക്കുന്നില്‍ ഒമ്പത് വയസുകാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന് തിരിച്ചറിഞ്ഞു. ചാലാട് കുഴിക്കുന്നില്‍ രാജേഷിന്റെയും വാഹിദയുടെയും മകള്‍ അവന്തികയാണ് മരിച്ചത്. കുട്ടിയുടെ അമ്മ വാഹിദയാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞു.
രാജേഷ് പുറത്തുപോയി വന്നപ്പോള്‍ കുട്ടിയെ അബോധാവസ്ഥയില്‍ കാണുകയായിരുന്നു. ഉടന്‍ തന്നെ കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. അമ്മയെ കണ്ണൂര്‍ ടൗണ്‍ പൊലീസ് ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ കഴുത്തു ഞെരിച്ചാണ് മകളെ വാഹിദ കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞു. വാഹിദയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അച്ഛന്‍ രാജേഷിന്റെ പരാതിയില്‍ അമ്മ വാഹിദക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്തു. ഇന്ന് രാവിലെയാണ് കൊലപാതകം നടന്നത്.