കണ്ണൂരില്‍ വന്‍ കുഴല്‍പ്പണ വേട്ട. ഒരു കോടി പന്ത്രണ്ട് ലക്ഷം രൂപ എക്‌സൈസ് പിടികൂടി. ഇന്ന് പുലര്‍ച്ചെ നാലു മണിക്ക് വാഹനപരിശോധനയ്ക്കിടെ ആണ് പണം പിടികൂടിയത്. കര്‍ണാടക- കണ്ണൂര്‍ കൂട്ടുപുഴ എക്‌സൈസ് ചെക്‌പോസ്റ്റില്‍ വെച്ചാണ് പരിശോധന നടന്നത്.
സംഭവത്തില്‍ തമിഴ്‌നാട് സ്വദേശികളായ അഞ്ചു പേരില്‍ നിന്നാണ് പണം കണ്ടെത്തിയത്. പണം മലപ്പുറത്തേക്ക് കൊണ്ടുപോകുകയാണെന്നാണ് ഇവര്‍ പൊലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്. പണം സഞ്ചിയില്‍ കെട്ടിവയ്ക്കുകയും ശരീരത്തിന്റെ പല ഭാഗങ്ങളിലായി ഒളിപ്പിച്ച് വച്ചിരിക്കുകയുമായിരുന്നു.