X
    Categories: CultureMoreViews

കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ദുരിതാശ്വാസനിധിയിലേക്ക് ഒരു കോടി നല്‍കണമെന്ന് സുപ്രീംകോടതി

ദില്ലി:കണ്ണൂര്‍ മെഡിക്കല്‍ കോളേജ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നല്‍കണമെന്ന് സുപ്രീംകോടതി. പ്രവേശന ക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസിലാണ് ചിലവിനത്തില്‍ ഈടാക്കിയ തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടത്.

സെപ്തംബര്‍ 20നകം പണം ദുരിതാശ്വാസ നിധിയില്‍ നിക്ഷേപിക്കണം.അയോഗ്യരാക്കപ്പെട്ട വിദ്യാര്‍ഥികളില്‍ നിന്ന് ഈടാക്കിയ 10 ലക്ഷം രൂപ 20 ലക്ഷം രൂപയായി സെപ്റ്റംബര്‍ മൂന്നിനകം തിരിച്ചു നല്‍കാനും കോടതി ഉത്തരവിട്ടു. 10 ലക്ഷം രൂപ വീതം സുപ്രീം കോടതി ബാര്‍ അസോസിയേഷനും, അഡ്വക്കേറ്റ് ഓണ്‍ റെക്കോര്‍ഡ് അസോസിയേഷനും നല്‍കാനും കോടതി നിര്‍ദേശിച്ചു. സെപ്റ്റംബര്‍ മൂന്നിനകം വിദ്യാര്‍ത്ഥികള്‍ക്ക് തുക നല്‍കിയതിന്റെ രേഖകള്‍ പ്രവേശന മേല്‍നോട്ട സമിതിക്ക് കൈമാറിയാല്‍ ഈ വര്‍ഷം കോളേജില്‍ പ്രവേശനം നടത്താം എന്നും കോടതി ഉത്തരവിലുണ്ട്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: