കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ലഹരിവസ്തുക്കള്‍ എത്തിക്കുന്ന മുഖ്യകണ്ണികള്‍ പിടിയില്‍. ജയിലിലേക്ക് കഞ്ചാവ് ബീഡി എറിഞ്ഞുകൊടുക്കുന്നതിനിടെയാണ് പിടിയിലായത്. തൃച്ചംബരം സ്വദേശി എംവി അനീഷ് കുമാര്‍, തളിപ്പറമ്പ് നാട്ടുവയല്‍ സ്വദേശി എം മുഹമ്മദ് ഫാസി എന്നിവരാണ് പിടിയിലായത്.
ടൗണ്‍ എസ്പി എച്ച് നസീബും സ്‌ക്വഡും ചേര്‍ന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ജയ്‌ലിനകത്തേക്ക് ബീഡി എറിഞ്ഞ് കൊടുക്കുന്നതിനിടെ ജയില്‍ വളപ്പില്‍ നിന്നും 120 പാക്കറ്റോളം ബീഡിയാണ് പിടികൂടിയത്. 8 പാക്കറ്റുകളിലായി 120 കഞ്ചാവ് ബീഡിയാണ് എറിഞ്ഞു കൊടുത്തത്. പ്രതികളെ ചോദ്യം ചെയ്തതില്‍ സംഘത്തിലെ മറ്റ് കണ്ണികളെ കുറിച്ച് വെളിപ്പെടുത്താന്‍ ഇതുവരെയും തയ്യാറായിട്ടില്ല.