കണ്ണൂര്‍: കേന്ദ്രസര്‍ക്കാരിന്റെ കശാപ്പ് വിലക്കിനെതിരെ പരസ്യമായി കാളക്കുട്ടിയെ കശാപ്പുചെയ്ത് പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു. യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റിയടക്കം എട്ടുപേരെയാണ് പോലീസ് അറസ്റ്റു ചെയ്തിരിക്കുന്നത്.
നേരത്തെ തന്നെ സഭവത്തില്‍ നടപടിയുണ്ടാകുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍ സംഭവം കഴിഞ്ഞ് ദിവസങ്ങള്‍ക്കുശേഷമാണ് അറസ്റ്റുണ്ടാവുന്നത്. 120(എ) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 25,000രൂപ പിഴയും രണ്ടു വര്‍ഷം കഠിന തടവും ലഭിക്കാവുന്ന കുറ്റമാണിത്. എന്നാല്‍ റിജിലിനും പ്രവര്‍ത്തകര്‍ക്കും ജാമ്യം കിട്ടുന്നതായിരിക്കും.
കണ്ണൂരില്‍ പരസ്യമായി കാളക്കുട്ടിയെ അറുത്ത സംഭവം ദേശീയ രാഷ്ട്രീയത്തില്‍ നിന്നുള്‍പ്പെടെ വന്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സംഭവത്തിനെതിരെ രംഗത്തുവന്നു. ഇവരെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റു ചെയ്തിരുന്നു.