X

കണ്ണൂരില്‍ യുവാവ് നെഞ്ചില്‍ വെടിയേറ്റ് മരിച്ച നിലയില്‍

കണ്ണൂര്‍: കണ്ണൂരില്‍ യുവാവിനെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ആലക്കോട് കാപ്പിമല സ്വദേശി വടക്കുംകരയില്‍ മനോജ് ആണ് മരിച്ചത്. 45 വയസായിരുന്നു. സ്വന്തം തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റതാണെന്നാണ് പ്രാഥമിക നിഗമനം. ആലക്കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. കര്‍ഷകനായ മനോജ് വീടിന് തൊട്ടടുത്തുള്ള തോട്ടത്തില്‍ വന്യമൃഗങ്ങളെ തുരത്താന്‍ പോയതായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് ഇയാളെ വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. നെഞ്ചിലാണ് വെടിയേറ്റത്.

തുടര്‍ന്ന് കണ്ണൂരിലെ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്ഥലത്ത് നിന്ന് നാടന്‍ തോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. ലൈസന്‍സില്ലാത്ത തോക്ക് കൈവശം വെച്ചതിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

 

web desk 1: