കണ്ണൂരിൽ മദ്യ ലഹരിയില്‍ റോഡെന്ന് കരുതി റെയില്‍വേ ട്രാക്കിലൂടെ കാറോടിച്ചയാളെ പോലീസ് അറസ്‌റ്റ് ചെയ്‌തു.അഞ്ചരക്കണ്ടി സ്വദേശി ജയപ്രകാശാണ് കണ്ണൂര്‍ സിറ്റി പൊലീസ് പിടിയിലായത്.താഴെചൊവ്വ റെയില്‍വേ ഗേറ്റിനു സമീപമുള്ള ട്രാക്കിലൂടെയാണ് ഇയാള്‍ ഓടിച്ച കാർ പാളത്തില്‍ കുടുങ്ങി നിൽക്കുകയായിരുന്നു. സംഭവം ശ്രദ്ധയിൽപെട്ട ഗേറ്റ് കീപ്പര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. പാളത്തില്‍ കുടുങ്ങിയ കാര്‍ പൊലീസെത്തിയാണ് മാറ്റിയത്.ജയപ്രകാശിനെതിരെ റെയില്‍വേ ആക്ട് പ്രകാരം മദ്യപിച്ച് വാഹനമോടിച്ചതിന് കേസ് എടുത്തു.
മദ്യ ലഹരിയില്‍ റെയില്‍വേ ട്രാക്കിലൂടെ കാറോടിച്ചയാളെ അറസ്റ്റ് ചെയ്‌തു
Tags: kannurpolice case