കണ്ണൂരിൽ സിപിഎം പ്രാദേശിക നേതാവിനെ കാപ്പ ചുമത്തി നാടുകടത്തിയതിൽ പ്രതിഷേധവുമായി പാർട്ടി പ്രവർത്തകർ തെരുവിലിറങ്ങി. കണ്ണൂർ പാനൂർ മേലേ ചമ്പാട് മുൻ ബ്രാഞ്ച് സെക്രട്ടറി രാഗേഷിനെയാണ് കഴിഞ്ഞ ദിവസം പൊലീസ് കാപ്പ ചുമത്തി നാടുകടത്തിയത്. വീടാക്രമിക്കൽ,സ്ഫോടക വസ്തു കൈകാര്യം ചെയ്യൽ തുടങ്ങിയ കേസുകളിൽ പ്രതിയാണ് രാഗേഷ്. ഇതോടെ പ്രതിഷേധ പ്രകടനവുമായി അണികൾ തെരുവിലിറങ്ങുകയായിരുന്നു. പ്രകടനത്തിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ അൻപതിലധികം പേർ പങ്കെടുത്തു.
കണ്ണൂരിൽ സിപിഎം നേതാവിനെ കാപ്പ ചുമത്തി നാടുകടത്തി; തെരുവിലിറങ്ങി.പാർട്ടി പ്രവർത്തകർ
Tags: kannurcpm
Related Post