കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഭരണം യുഡിഎഫ് പിടിച്ചെടുത്തു.കോണ്‍ഗ്രസിലെ സുമാബാലകൃഷ്ണനെ മേയറായി തെരഞ്ഞെടുത്തു. മുന്‍മേയര്‍ ഇപി ലതയെ 25നെതിരെ 28 വോട്ടിനാണ് പരാജയപ്പെടുത്തിത്.ഒരു വോട്ട് അസാധുവായി. ഇന്ന് രാവിലെ കലക്ടര്‍ ടിവി സുഭാഷിന്റെ അധ്യക്ഷതയിലാണ് തെരഞ്ഞെടുപ്പ് നടന്നത്. കനത്ത സുരക്ഷയിലായിരുന്നു തെരഞ്ഞെടുപ്പ്. മേയര്‍ ഇപി ലതയെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയാണ് യുഡിഎഫ് ഭരണം പിടിച്ചെടുത്തത്. സ്വതന്ത്രന്‍ ഡെപ്യൂട്ടി മേയര്‍ പി കെ രാജേഷിന്റെ പിന്തുണയോടെയാണ് യുഡിഎഫ് ഭരണം പിടിച്ചെടുത്തത്.
55അംഗങ്ങളില്‍ 54പേര് വോട്ട് ചെയ്തു ഒരു എല്‍ഡിഎഫ് അംഗം കഴിഞ്ഞമാസം നിര്യാതനായിരുന്നു. കഴിഞ്ഞ 17നാണ് മേയറെ യുഡിഎഫ് അവിശ്വാസത്തിലൂടെ പുറത്താക്കിയത്. ഇതിനെതിരെ ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷ് നെതിരെ എല്‍ഡിഎഫ് അവിശ്വാസം കൊണ്ടുവന്നിരുന്നു. എന്നാല്‍ യുഡിഎഫ് ബഹിഷ്‌കരിച്ച് അതിനെ തുടര്‍ന്ന് പരാജയപ്പെടുകയായിരുന്നു. രാവിലെ ഏഴു മണിക്ക് മുന്നേ യുഡിഎഫ് അംഗങ്ങള്‍ കൗണ്‍സില്‍ ഹാള്‍ പരിസരത്ത് എത്തിയിരുന്നു. സംഘര്‍ഷാവസ്ഥ തുടര്‍ന്ന് കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിരുന്നത്. സംസ്ഥാനത്തെ ആറ് കോര്‍പ്പറേഷനുകളില്‍ 5 ഇടത്തും ഭരിക്കുന്നത് ഇടതുപക്ഷമാണ്. കണ്ണൂര്‍ യുഡിഎഫ് പിടിച്ചെടുത്തതോടെ നാലായി ചുരുങ്ങി.