കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ പി. കെ രാകേഷിനെതിരെ എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. 55 അംഗ കൗണ്‍സിലില്‍ പ്രമേയം പാസാക്കാന്‍ 28 പേരുടെ പിന്തുണ വേണം. എല്‍.ഡി.എഫിന്റെ ആകെയുള്ള 26 അംഗങ്ങള്‍ മാത്രമാണ് പ്രമേയത്തെ അനുകൂലിച്ചത്. യു.ഡി.എഫ് അംഗങ്ങള്‍ ചര്‍ച്ചയും വോട്ടെടുപ്പം ബഹിഷ്‌കരിച്ചു.
നേരത്തെ മേയര്‍ക്കെതിരായ യു.ഡി.എഫിന്റെ അവിശ്വാസ പ്രമേയം ഡെപ്യൂട്ടി മേയര്‍ പി.കെ രാകേഷ് പിന്തുണച്ചതോടെ വിജയിച്ചിരുന്നു. ബുധനാഴ്ചയാണ് മേയര്‍ തെരഞ്ഞെടുപ്പ്. സുമാബാലകൃഷ്ണനാണ് യു.ഡി.എഫ് മേയര്‍ സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസില്‍ നിന്ന് അംഗങ്ങളെ അടര്‍ത്തി അവിശ്വാസ പ്രമേയം വിജയിപ്പിക്കാമെന്നായിരുന്നു എല്‍.ഡി.എഫ് കരുതിയത്. എന്നാല്‍ യു.ഡി.എഫ് ഒറ്റക്കെട്ടായി നിന്നതോടെ ഇടത് പ്രതീക്ഷകള്‍ അസ്തമിക്കുകയായിരുന്നു.