X

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മോഷണം നടത്തിയത് മുന്‍ തടവുപുള്ളി? അന്വേഷണം

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മോഷണം നടത്തിയത് മുന്‍ തടവുകാരനെന്ന് സംശയം. സംഭവത്തില്‍ നേരത്തെ ശിക്ഷ അനുഭവിച്ച് ജയിലില്‍നിന്ന് പുറത്തിറങ്ങിയ കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെ മൂന്ന് പേരെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

മോഷണക്കേസില്‍ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയവരിലേക്കാണ് പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. മോഷണത്തിനായി ഇവര്‍ക്ക് ജയിലിനകത്തുനിന്ന് സഹായം ലഭിച്ചതായും സൂചനയുണ്ട്.

ബുധനാഴ്ച രാത്രി 11.15 ഓടെയാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ വളപ്പിലെ ഫ്രീഡം ഫുഡ് ഫാക്ടറി ഓഫീസില്‍ മോഷണം നടന്നത്. 1.92 ലക്ഷം രൂപയാണ് മോഷ്ടാവ് ഇവിടെനിന്നും കവര്‍ന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.

web desk 1: