X

ഓടുന്ന കാറിന് മുകളിലേക്ക് ഇലക്ട്രിക് പോസ്റ്റ് മറിഞ്ഞുവീണു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കണ്ണൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന് മുകളിലേക്ക് ഇലക്ട്രിക് പോസ്റ്റ് മറിഞ്ഞ് വീണു. കാറില്‍ യാത്ര ചെയ്ത കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കാറിന്റെ ബോണറ്റിന്റെ മുരളിലേക്കാണ് പോസ്റ്റ് വീണത്. കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയറുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായ അബ്ദുള്ളയും കുടുംബവുമാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. പയ്യാമ്പലം റെഡ്‌ക്രോസ് റോഡില്‍ വച്ചാണ് സംഭവം.

കെഎസ്ആര്‍ടിസി ബസിന് പിന്നിലായിരുന്നു കാര്‍, ബസ് കടന്നുപോയ ശേഷം കാര്‍ നിര്‍ത്തിയിട്ട സമയത്താണ് ഇലക്ട്രിക് പോസ്റ്റ് കാറിന്റെ മുകളിലേക്ക് വീണത്. ബസിന്റെ ഏതെങ്കിലും ഭാഗം വൈദ്യുതി കമ്പി കുടുങ്ങിയതാവാം പോസ്റ്റ് മറിഞ്ഞ് വീഴാന്‍ കാരണമെന്ന് സംശയിക്കുന്നു.

 

webdesk14: