കണ്ണൂരിൽ ക്ലബിൽ മദ്യപിക്കുന്നത് തടഞ്ഞ പൊലീസുകാർക്ക് നേരെ അക്രമണം.കണ്ണൂര്‍ നഗരത്തിനടുത്ത് അത്താഴകുന്നില്‍ ടൗണ്‍ എസ് ഐയെയും കൂടെയുണ്ടായിരുന്ന പൊലിസുകാരെും ക്ലബ്ബില്‍ പൂട്ടിയിട്ടാണ് അക്രമിച്ചത്.ഇന്നലെ അർധ രാത്രിയോടെയാണ് സംഭവം.പട്രോളിംഗിനിടെ ക്ലബ്ബില്‍ വെച്ച് മദ്യപിക്കുന്നത് കണ്ട് ക്ലബ്ബില്‍ കയറിയപ്പോള്‍ പുറത്ത് നിന്ന് വാതില്‍പൂട്ടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.ടൗണ്‍ എസ്. ഐ സി എച്ച് നജീബ് സിവില്‍ പോലീസ് ഓഫീസര്‍ അനീഷ് എന്നിവർക്കാണ് പരിക്കേറ്റത്.ഇവർ കണ്ണൂര്‍ ജില്ലാആശുപത്രിയില്‍ ചികിത്‌സ തേടി. സംഭവവുമായി ബന്ധപ്പെട്ട് . കെ. അഭിജിത്ത്, ടി.അഭയ് ,അൻസീർ എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയതു.ഇവരെ ടൗണ്‍ പൊലിസ് കസ്റ്റഡിയിലെടുത്തു