X

എ.പി.അബ്ദുല്ലക്കുട്ടിയുമായുള്ള മുതിർന്ന സിപിഎം നേതാവിന്റെ കൂടിക്കാഴ്ച വിവാദത്തിൽ

കണ്ണൂർ ജില്ലയിലെ മുതിർന്ന സിപിഎം നേതാവ് കെ.എം.ജോസഫ് ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് വിവാദത്തിൽ.ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി.അബ്ദുല്ലക്കുട്ടിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നതാണ് രാഷ്ട്രീയ എതിരാളികൾ ആയുധമാക്കിയിരിക്കുന്നത്.പ്രായപരിധി കർശനമാക്കിയതിനെ തുടർന്ന് നേതൃനിരയിൽ നിന്ന് ഒഴിവാക്കപ്പെട്ട നേതാവാണ് കുടിയാന്മല സ്വദേശി കെ.എം.ജോസഫ്.അദ്ദേഹവുമായി കൂടിക്കാഴ്ച നടന്നുവെന്നും മാർക്‌സിസ്റ്റ് പാർട്ടിയുടെ ഇപ്പോഴത്തെ പോക്കിൽ അദ്ദേഹം അതൃപ്തനാണെന്നുമാണ് എ.പി.അബ്ദുല്ലക്കുട്ടി ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ പറയുന്നത്.

webdesk15: