ബംഗളൂരു: ഞങ്ങള്‍ക്ക് നന്നായി നീന്തലിറിയില്ലെന്ന് കന്നഡ നടന്‍മാര്‍. ഹൈലികോപ്റ്ററില്‍ നിന്ന് തടാകത്തിലേക്ക് ചാടുന്നതിന് തൊട്ടുമുമ്പ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് തടാകത്തിലെ ക്ലൈമാക്‌സ് രംഗങ്ങളെക്കുറിച്ച് നടന്‍മാരായ അനില്‍,ഉദയ എന്നിവര്‍ പറയുന്നത്. കന്നഡ
സിനിമ ചിത്രീകരണത്തിന്റെ ഭാഗമായാണ് ചിത്രത്തിലെ വില്ലന്മാരായ അവര്‍ തടാകത്തിലേക്ക്് ചാടിയത്. ഇവര്‍ക്കെപ്പം ചാടിയ കന്നഡ താരം ദുനിയ വിജയ് മാത്രമാണ് നീന്തി കരയിലെത്തിയത്.
ചിത്രത്തിന്റ ക്ലൈമാക്‌സ് രംഗത്തിലാണ് നായകനൊപ്പം വില്ലന്‍മാരായ ഇവരും തടാകത്തിലേക്ക് ചാടുന്നത്. ഇത് ഷൂട്ട് ചെയ്യാനെത്തിയ വാര്‍ത്താ ചാനലുകാര്‍ക്ക് നടന്‍മാര്‍ നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. ‘ എനിക്ക് ചെറിയ രീതിയില്‍ നീന്തലറിയാം. എന്നാല്‍ ആദ്യമായാണ് ഇത്രയും ഉയരത്തില്‍ നിന്ന് ചാടുന്നത്. അതുകൊണ്ട് ചെറിയ രീതിയില്‍ ഭയമുണ്ട്. ചെറിയ കുളങ്ങളില്‍ മാത്രമാണ് നീന്തി പരിചയമുള്ളത്. 30 അടി താഴ്ച്ചയുള്ള വെള്ളത്തിലൊരിക്കലും നീന്തി പരിചയമില്ല’; അനില്‍ പറഞ്ഞു.
ഇതു തന്നെയാണ് തന്റെ അവസ്ഥയെന്ന് നടന്‍ ഉദയും പറഞ്ഞിരുന്നു. താനൊരു മികച്ച നീന്തലുകാരനല്ല. ഇവിടെ സ്റ്റണ്ട് രംഗങ്ങളില്‍ അഭിനയിക്കുന്നതിനാണ് എത്തിയത്. സ്റ്റണ്ട് മാസ്റ്റര്‍മാരായ വിജയും അനിലും തനിക്കൊപ്പമുണ്ട്. ഞങ്ങള്‍ മൂന്നുപേരും തടാകത്തിലേക്ക് ചാടും. ദൈവത്തില്‍ വിശ്വാസമര്‍പ്പിക്കുകയാണെന്നും ഉദയ് പറഞ്ഞിരുന്നു. പിന്നീട് ചിത്രീകരണത്തിനിടെയാണ് നടന്‍മാര്‍ അപകടത്തില്‍പെട്ടത്. സുരക്ഷാക്രമീകരണങ്ങളുടെ അഭാവം ചിത്രീകരണത്തിന് മുമ്പുതന്നെ നടന്‍മാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
യാതൊരു സുരക്ഷാക്രമീകരണങ്ങളുമില്ലാതെയാണ് തടാകത്തിലെ രംഗങ്ങള്‍ ചിത്രീകരിക്കാന്‍ സിനിമാപ്രവര്‍ത്തകര്‍ തയ്യാറായത്. ചിത്രത്തിലെ നായകന് മാത്രമായിരുന്നു ചെറിയ രീതിയിലുള്ള സുരക്ഷ ഒരുക്കിയിരുന്നത്. തിപ്പകൊണ്ടനഹള്ളി തടാകത്തില്‍ മുങ്ങല്‍ വിദഗ്ദരുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ വൈകുന്നേരം മൂന്നിനാണ് അപകടമുണ്ടായത്. മസ്തിഗുഡി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ചീത്രീകരണത്തിനിടെയാണ് ദാരുണമായ ഈ സംഭവം.
watch video: