മുംബൈ: അക്രമത്തിന് ആഹ്വാനം ചെയ്തതിനെ തുടര്‍ന്ന് നടിയും സംഘപരിവാര്‍ പ്രവര്‍ത്തകയുമായ കങ്കണ റാവത്തിന്റെ ട്വിറ്റര്‍ എക്കൗണ്ടിന് വിലക്ക്. ആമസോണ്‍ പ്രൈം സീരീസ് താണ്ഡവിനെതിരെയായിരുന്നു കങ്കണയുടെ വിവാദ ട്വീറ്റ്. ഹിന്ദുദൈവങ്ങളെ അപമാനിക്കുന്നുവെന്നാരോപിച്ചായിരുന്നു ട്വീറ്റ്.
‘ഭഗവാന്‍ കൃഷ്ണന്‍ ശിശുപാലന്റെ 99 തെറ്റുകള്‍ ക്ഷമിച്ചു. നിശബ്ദതയ്ക്ക് പിന്നാലെ വിപ്ലവമാണ് വരേണ്ടത്. അവരുടെ തലയറുക്കാന്‍ സമയമായി. ജയ് ശ്രീകൃഷ്ണന്‍’, എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്. വിവാദമായതോടെ ട്വീറ്റ് ഡിലീറ്റ് ചെയ്തു.
ഈ പരാമര്‍ശത്തിനെതിരെ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. നിരവധി പേര്‍ കങ്കണയുടെ ട്വിറ്റര്‍ അക്കൗണ്ട് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. താണ്ഡവ് വെബ് സീരിസിന്റെ സംവിധായകന്‍ അലി അബ്ബാസിനെതിരെയും കങ്കണ രംഗത്തുവന്നിരുന്നു. അള്ളാഹുവിനെ കളിയാക്കാന്‍ അബ്ബാസിന് ധൈര്യമുണ്ടോ എന്നാണ് കങ്കണ ചോദിച്ചത്. ബിജെപി നേതാവ് കപില്‍ മിശ്രയുടെ വര്‍ഗീയ പരാമര്‍ശമുള്ള ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടാണ് കങ്കണയുടെ വെല്ലുവിളി.
വൈകുന്നേരത്തോടെ അക്കൗണ്ട് വീണ്ടും പ്രവര്‍ത്തനസജ്ജമായി. തുടര്‍ന്ന് തന്റെ അക്കൗണ്ട് റദ്ദാക്കിയതിനെതിരെ വെല്ലുവിളിയുമായി കങ്കണ വീണ്ടും പ്രത്യക്ഷപ്പെട്ടു.