X

കണ്‍ഫ്യൂസിങ് പാര്‍ട്ടി ഓഫ് ഇന്ത്യ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ശക്തമായി വിമര്‍ശിച്ച് കനയ്യകുമാര്‍

തിരുവനന്തപുരം: സി.പി.ഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ പാര്‍ട്ടിയെ ശക്തമായി വിമര്‍ശിച്ച് കനയ്യകുമാര്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യക്കു പകരം കണ്‍ഫ്യൂസിങ് പാര്‍ട്ടി ഓഫ് ഇന്ത്യയായി സി.പി.ഐ മാറിയെന്നാണ് എ.ഐ.എസ്.എഫ് ദേശീയ കൗണ്‍സില്‍ അംഗവും ജെ.എന്‍.യു മുന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റുമായ കനയ്യ കുമാര്‍ പ്രധാന വിമര്‍ശനം.പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന്റെ പ്രത്യേക ക്ഷണിതാവായാണ് കനയ്യ തിരുവന്തപുരത്ത് നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്. സി.പി.ഐ കോണ്‍ഗ്രസിനെ പിന്തുണക്കുന്നതിനു പകരം പാര്‍ട്ടി ശക്തിപ്പെട്ട് തങ്ങളുടെ പിന്തുണ കോണ്‍ഗ്രസ് ചോദിവരുന്ന സാഹചര്യത്തിലേക്ക് പാര്‍ട്ടി ശ്ക്തിപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് ബന്ധത്തിനല്ല മറിച്ച് പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് ശ്രമിക്കേണ്ടത്. പാര്‍ട്ടി ശക്തിപ്പെട്ട് കോണ്‍ഗ്രസ് സി.പി.ഐയെ തേടിവരണം.ദേശീയ നേതൃത്വം ‘കണ്‍ഫ്യൂസിങ് പാര്‍ട്ടി ഓഫ് ഇന്ത്യ’ എന്ന നിലയിലേക്ക് പോയി. വര്‍ഗീയതക്കെതിരായ കേരള മോഡല്‍ പ്രതിരോധം രാജ്യമാകെ വ്യാപിപ്പിച്ചാലേ സംഘപരിവാറിനെ തറപറ്റിക്കാന്‍ ആവുള്ളൂ-കനയ്യകുമാര്‍ പറഞ്ഞു.

നേരത്തെ ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ജനതാ ദള്‍ (ആര്‍.ജെ.ഡി), കോണ്‍ഗ്രസ്, ഇടതുപക്ഷം തുടങ്ങിയവര്‍ ഒരു പൊതു സ്ഥാനാര്‍ത്ഥിയാവാന്‍ തന്നോട് ആവശ്യപ്പെടുകയും പണം സമാഹരിക്കുകയും ചെയ്താല്‍ താന്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയിരുന്നു. സഖ്യമുണ്ടാക്കി സംഘടിതമായ രാഷ്ട്രീയത്തിലാണ് താന്‍ വിശ്വസിക്കുന്നതെന്നും മത്സരിക്കുന്നുണ്ടെങ്കില്‍ അത് മുഖ്യധാരാ പാര്‍ട്ടികളിലൂടെയായിരിക്കുമെന്നും വ്യക്തിപ്രഭാവത്തില്‍ വിശ്വസിക്കുന്നില്ലെന്നും കനയ്യകുമാര്‍ അന്ന് പറഞ്ഞിരുന്നു.

chandrika: