ഡല്‍ഹി: ഷഹീന്‍ബാഗ് മുത്തശ്ശി എന്ന് അറിയപ്പെടുന്ന ബില്‍ക്കിസിനെതിരെ വ്യാജ പ്രചരണം നടത്തിയ കങ്കണ റണൗട്ടിനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം. ടൈം മാഗസിന്റെ 2020ലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിത്വങ്ങളില്‍ ഒരാളായി തിരഞ്ഞെടുത്ത ബില്‍ക്കിസിനെതിരെയാണ് കങ്കണയുടെ തെറ്റായ പ്രസ്താവന. സംഭവം വിവാദമായതോടെ കങ്കണ ട്വീറ്റ് പിന്‍വലിച്ചു.
ഷഹീന്‍ബാഗിലെ സമരമുഖത്തിരിക്കുന്ന ബില്‍ക്കിസിനെയും ഡല്‍ഹിയിലേക്ക് കര്‍ഷക മാര്‍ച്ച് നടത്തുന്ന മറ്റൊരു വയോധികയേയും താരതമ്യം ചെയ്ത് ഇവര്‍ രണ്ടും ഒന്നാണ്, ദിവസവേതനത്തില്‍ മുത്തശ്ശിയെ ലഭ്യമാണെന്ന ട്വീറ്റ് റീട്വീറ്റ് ചെയ്തായിരുന്നു കങ്കണയുടെ പരിഹസച്ചുവയോടെയുള്ള പ്രസ്താവന.
‘ഏറ്റവും ശക്തയായ ഇന്ത്യനായി ടൈം മാഗസിന്‍ കണ്ടെത്തിയ അതേ മുത്തശ്ശി തന്നെയാണ് ഇതും. നൂറു രൂപയ്ക്ക് അവരെ ലഭിക്കും . ഏറ്റവും ലജ്ജാവഹമായ രീതിയില്‍ പാക്കിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകര്‍ ഇന്ത്യയുടെ പിആര്‍ വര്‍ക്ക് ഹൈജാക്ക് ചെയ്തിരിക്കുകയാണ്. രാജ്യാന്തര തലത്തില്‍ സംവദിക്കാന്‍ നമുക്ക് നമ്മുടേതന്നെ ആളുകള്‍ വേണം.’ ഇതായിരുന്നു കങ്കണയുടെ ട്വീറ്റ്.
എന്നാല്‍ ഇവര്‍ രണ്ടും ഒന്നല്ലെന്നും ട്വീറ്റ് വ്യാജമാണെന്നു കാട്ടി കങ്കണയെ പരിഹസിച്ച് നിരവധി പേര്‍ ട്വിറ്ററിലൂടെ തന്നെ രംഗത്തുവന്നു. കങ്കണയുടെ ആരോപണം തെറ്റാണെന്ന് മാത്രമല്ല അവകാശങ്ങള്‍ക്കായി മുന്‍നിരയില്‍ നിന്നു പോരാടുന്ന താഴേക്കിടയിലുള്ള കര്‍ഷകരെ അപമാനിക്കുന്നതിന് തുല്യമാണെന്നും കാട്ടി നിരവധി പേര്‍ പ്രതിഷേധം അറിയിച്ചു.