X

ബോളിവുഡ് എന്ന് ഉപയോഗിക്കാതിരിക്കൂ; അത് ഹോളിവുഡിന്റെ പകര്‍പ്പാണ്‌- കങ്കണ റണാവട്ട്

മുംബൈ: ഹിന്ദി സിനിമയില്‍ പുതിയ വിവാദങ്ങള്‍ക്ക് തിരി കൊളുത്തി നടി കങ്കണ റണാവട്ട്. ബോളിവുഡ് എന്ന വാക്ക് അധിക്ഷേപകരമാണ് എന്നും അങ്ങനെ ഉപയോഗിക്കരുത് എന്നുമാണ് പ്രിയങ്ക ആവശ്യപ്പെട്ടത്. ഇക്കാര്യം ആവശ്യപ്പെട്ട് അവര്‍ ആരാധകര്‍ക്ക് സാമൂഹിക മാധ്യമങ്ങളില്‍ കുറിപ്പിട്ടു.

ബോളിവുഡ് ഹോളിവുഡില്‍ നിന്ന് കടമെടുത്തതാണ്. ഇന്ത്യന്‍ സിനിമാ വ്യവസായമാണ് ഉള്ളത്. അതില്‍ കലാകാരന്മാരും. അല്ലാതെ ബോളിവുഡ് അല്ല. എന്ത് പരിഹാസ്യമായ വാക്കാണത്. ദയവായി ആ വാക്കുകള്‍ നിരാകരിക്കൂ- എന്നാണ് അവര്‍ ട്വിറ്ററില്‍ കുറിച്ചത്. ഇന്ത്യ റിജക്ട് ബോളിവുഡ് എന്ന ഹാഷ്ടാഗും അവര്‍ ട്വീറ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

നേരത്തെ, ബോളിവുഡിനെ തകര്‍ക്കാന്‍ അനുവദിക്കില്ല എന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കങ്കണയുടെ പരാമര്‍ശങ്ങള്‍. നോയ്ഡയില്‍ കൂറ്റന്‍ ഫിലിം സിറ്റി നിര്‍മിക്കാനുള്ള യുപി സര്‍ക്കാര്‍ പദ്ധതി പുറത്തുവന്ന സാഹചര്യത്തിലാണ് ഉദ്ധവ് ഇക്കാര്യം പറഞ്ഞിരുന്നത്. സിനിമാ വ്യവസായത്തെ ഇല്ലാതാക്കാനോ മറ്റെവിടേക്കെങ്കിലും മാറ്റാനോ ഉള്ള നീക്കത്തെ വച്ചു പൊറുപ്പിക്കില്ല എന്നായിരുന്നു താക്കറെയുടെ പ്രസ്താവന.

Test User: