തിരുവനന്തപുരം കണ്ടല സഹകരണ ബാങ്കിലെ ക്രമക്കേടുകള്‍ കണ്ടെത്താന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ മാരത്തണ്‍ പരിശോധന പൂര്‍ത്തിയായി. ബുധനാഴ്ച രാവിലെ ആറിന് തുടങ്ങിയ പരിശോധന 44 മണിക്കൂര്‍ പിന്നിട്ട് ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് അവസാനിച്ചത്.
ബാങ്കില്‍ നിന്നും തട്ടിപ്പുമായി ബന്ധപ്പെട്ട സുപ്രധാന രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. സിപിയു ഹാര്‍ഡ് ഡിസ്‌ക് അടക്കമുള്ളവയും ഇ ഡി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. തിരുവനന്തപുരത്ത് തുടരുന്ന ഇ ഡി, ഭാസുരാം?ഗന്റെ ആരോഗ്യനില തൃപ്തികരമെങ്കില്‍ ഇന്ന് ചോദ്യം ചെയ്‌തേക്കും. അതിനിടെ കഴിഞ്ഞ ദിവസം ഭാസുരാം?ഗന്റെയും കുടുംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിരുന്നു. മകന്‍ അഖില്‍ജിത്തിന്റെ ആഡംബര കാറും ഇ ഡി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
ഭാസുരങ്കാന്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ചികിത്സ പൂര്‍ത്തിയാക്കിയ ശേഷം ഇരുവരുടെയും കസ്റ്റഡിയില്‍ അന്തിമ തീരുമാനമുണ്ടാകും. 101 കോടി രൂപയുടെ ക്രമക്കേടാണ് കണ്ടല ബാങ്കില്‍ കണ്ടെത്തിയത്. നിലവില്‍ അഡ്മിനിസട്രേറ്റീവ് ഭരണമാണ് നടക്കുന്നത്.