കണ്ടല സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുന്‍ പ്രസിഡന്റ് ഭാസുരാംഗന്റെ മകന്‍ അഖില്‍ജിത്ത് ഇ.ഡി കസ്റ്റഡിയില്‍. ടൗണ്‍ ബ്രാഞ്ചില്‍ നിന്ന് അഖില്‍ജിത്തിനെ കണ്ടല സഹകരണ ബാങ്കിലേക്ക് എത്തിച്ചു. കണ്ടല സഹകരണ ബാങ്കിന്റെ ബ്രാഞ്ചായ മാറനല്ലൂരിലെ ബ്രാഞ്ചില്‍ വെച്ച് അദ്ദേഹത്തെ ചോദ്യം ചെയ്തുവരുകയായിരുന്നു.
കണ്ടല സഹകരണ ബാങ്കിലെ ജീവനക്കാര്‍ക്കൊപ്പമിരുത്തിയാണ് അഖില്‍ജിത്തിനെ ചോദ്യം ചെയ്യുന്നത്. ആക്ഷേപങ്ങള്‍ക്ക് കൃത്യമായ മറുപടി ലഭിക്കണമെങ്കില്‍ ഭാസുരാംഗനെ വീണ്ടും ചോദ്യം ചെയ്യണം. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഭാസുരാങ്കനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ക്രമക്കേടുമായി ബന്ധപ്പെട്ട് ആറിടങ്ങളിലാണ് ഇ ഡി പരിശോധന നടത്തിയത്. മുന്‍ സെക്രട്ടറിമാരുടെ വീട്ടിലും വ്യാപക പരിശോധന നടത്തി.കഴിഞ്ഞ 30 വര്‍ഷത്തിലേറെയായി സി.പി.ഐ നേതാവായ എന്‍ ഭാസുരാംഗനാണ ബാങ്ക് പ്രസിഡന്റ്. ഈയിടെയാണ് ഭരണ സമിതി രാജിവെച്ചത്. നിലവില്‍ മില്‍മ തെക്കന്‍ മേഖല അഡ്മിനിസ്ട്രേറ്ററാണ് സിപിഐ നേതാവായ ഭാസുരാംഗന്‍.
നാല് വാഹനങ്ങളില്‍ ആയാണ് ഇഡി സംഘം ഇന്ന് എത്തിയത്. 101 കോടി രൂപയുടെ ക്രമക്കേടാണ് കണ്ടല ബാങ്കില്‍ കണ്ടെത്തിയത്. നിലവില്‍ അഡ്മിനിസട്രേറ്റീവ് ഭരണമാണ് നടക്കുന്നത്. ക്രമക്കേടില്‍ ഇ ഡി നേരത്തെ സഹകരണവകുപ്പിന്റെ പരിശോധനാ റിപ്പോര്‍ട്ട് വാങ്ങിയിരുന്നു.