തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറിന് നേരെ ആക്രമണം. ലഖ്‌നൗവിലെ കോണ്‍ഗ്രസ് ഓഫീസില്‍ വെച്ച് അദ്ദേഹത്തിന് നേരെ മഷിയൊഴിക്കാന്‍ ശ്രമം നടന്നെന്നാണ് പുറത്ത് വരുന്ന വിവരം. എന്നാല്‍ അത് മഷിയല്ല, ആസിഡാണെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നത്. കനയ്യയുടെ അടുത്തിരുന്ന 3-4 പേരുടെ ദേഹത്ത് ഇതിന്റെ തുള്ളികള്‍ വീണിട്ടുണ്ടെന്നും അവര്‍ പ്രതികരിച്ചു. യൂപി നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കോണ്‍ഗ്രസിന് വേണ്ടി വോട്ട് ചോദിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. മഷിയൊഴിച്ചയാളെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിടികൂടിയിട്ടുണ്ട്. ഇയാളുടെ പേരും മറ്റു വിവരങ്ങളും അവര്‍ പുറത്തുവിട്ടിട്ടില്ല.
- 3 years ago
Test User