സിപിഐ നേതാവ് കനയ്യ കുമാറും രാഷ്ട്രീയ ദലിത് അധികാര്‍ മഞ്ച് എംഎല്‍എ ജിഗ്‌നേഷ് മേവാനിയും കോണ്‍ഗ്രസില്‍ ചൊവ്വാഴ്ച ചേര്‍ന്നേക്കും. ഭഗത് സിംഗ് ദിനത്തില്‍ ഇരുവരും കോണ്‍ഗ്രസില്‍ ചേരുമെന്ന് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സിപിഐ വിട്ടാണ് കനയ്യ കുമാര്‍ കോണ്‍ഗ്രസില്‍ ചേരുന്നത്. ഇതുമായി സംബഡിച്ചു കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ച നടന്നിരുന്നു.കോണ്‍ഗ്രസില്‍ കനയ്യ കുമാര്‍ എത്തിയാല്‍ കൂടതല്‍ യുവാക്കളെ പാര്‍ട്ടിയിലേക്ക് എത്തിക്കാന്‍ കഴിയൂമെന്നാണ് കോണ്‍ഗ്രസിന്റെ വിലിയിരുത്തല്‍. അതെ സമയം അടുത്ത അനുയായികളും ഇവരുടെ കൂടെ കോണ്‍ഗ്രസില്‍ ചേരുമെന്നും വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.