X

ജയ്പൂരല്ല തിരുവന്തപുരം;മുന്നണി മര്യാദയെന്തെന്ന് സി.പി.എം പറയട്ടെ: കാനം രാജേന്ദ്രന്‍

സെക്രട്ടറിയേറ്റില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിയെ വിമര്‍ശിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മാധ്യമങ്ങള്‍ക്കെതിരെ നിയമം കൊണ്ടുവന്ന മുഖ്യമന്ത്രി ജയ്പൂരല്ല തിരുവനന്തപുരമെന്ന് ഓര്‍ക്കണമെന്നാണ്  കാനം അഭിപ്രായപ്പെട്ടത്ത്.

തോമസ് ചാണ്ടി രാജിയുമായി ബന്ധപ്പെട്ട് സി.പി.ഐക്കെതിരെ സി.പി.എം നേതാക്കള്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങളെക്കുറിച്ചും കാനം പ്രതികരിച്ചു. ആര് വിമര്‍ശിച്ചാലും സി.പി.ഐ മറുപടി നല്‍കും. മുന്നണിമര്യാദയെന്തെന്ന് സിപിഎം പറയട്ടെ. മന്ത്രി എം.എം.മണി ചരിത്രം പഠിക്കണമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

നേരത്തെ സി.പി.ഐ എന്ന വിഴുപ്പ് ചുമക്കേണ്ട കാര്യം സിപിഐഎമ്മിന് ഇല്ലെന്ന പരാമര്‍ശവുമായാണ് മന്ത്രി മണിയും, തറ പ്രസംഗങ്ങള്‍ നടത്തി സി.പി.എം ജന താല്‍പര്യങ്ങള്‍ക്ക് എതിരാണെന്ന് സ്ഥാപിക്കാന്‍ സി.പി.ഐ ശ്രമിക്കുകയാണെന്നും അടുത്തതവണ ഏത് മുന്നണിയില്‍ സി.പി.ഐ ഉണ്ടാവുമെന്നറിയില്ല സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദനും മറ്റു രൂക്ഷ വിമര്‍ശനുമായി പല സി.പി.എം നേതാക്കളും രംഗത്തെത്തിയിരുന്നു. ഇതിനു മറുപടി നല്‍കുകയായിരുന്നു കാനം രാജേന്ദ്രന്‍.

മാധ്യമങ്ങളെ വിലക്കിയ സംഭവം വലിയ തെറ്റൊണെന്നും നിയന്ത്രണം പുനപ്പരിശോധിക്കണമെന്നും സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ നേരത്തെ പ്രതികരിച്ചിരുന്നു.

chandrika: