കോഴിക്കോട്: പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ഓരോ മേഖലയിലും പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടു.
പ്രളയക്കെടുതിയില്‍ അകപ്പെട്ട കേരളത്തെ സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് ബാധ്യതയുണ്ട്. കാര്‍ഷിക മേഖലയിലെ നഷ്ടം സംബന്ധിച്ച് കേന്ദ്ര മാനദണ്ഡം അനുസരിച്ചുള്ള തുക അപര്യാപ്തമാണ്. വീടു നഷ്ടപ്പെട്ടവര്‍ക്ക് 95,100 രൂപയാണ് കേന്ദ്ര മാനദണ്ഡം അനുസരിച്ചുള്ള തുക. ഈ തുക കൊണ്ട് കേരളത്തില്‍ വീടുണ്ടാക്കാന്‍ കഴിയില്ല. മറ്റ് രാജ്യങ്ങളോട് ഉദാരമായ സമീപനം പുലര്‍ത്തുന്ന കേന്ദ്ര സര്‍ക്കാര്‍ കേരളജനതയോടും ആ മനോഭാവം കാട്ടണം. അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ പ്രളയമുണ്ടായപ്പോള്‍ ഒന്നിച്ചതുപോലെ തന്നെ കേരള ജനത ഒന്നിച്ച് നില്‍ക്കണമെന്നും കാനം പറഞ്ഞു.
കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ (എ ഐ ടി യു സി) സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കാനം.