തോമസ് ചാണ്ടിയുടെ രാജിക്കു പിന്നാലെ സി.പി.എം, സി.പി.ഐ പോര് സോഷ്യല്‍ മീഡിയയിലും ശക്തമാകുന്നു. സി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രജേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് സി.പി.എം പ്രവര്‍ത്തകരുടെ സംഘടിതാക്രമണം.
തോമസ് ചാണ്ടിയുടെ രാജിയിലേക്കു നയിച്ചത് സി.പി.ഐ യുടെ കടുത്ത നീക്കങ്ങളാണ്. ഇത് മുന്നണിയെ പ്രതിസന്ധിയിലാക്കിയെന്നാണ് കാനത്തിനെതിരെയും പാര്‍ട്ടിക്കെതിരെയും ഉയര്‍ന്ന ആരോപണം. ഈ സാഹചര്യത്തിലായിരുന്നു മന്ത്രിസഭാ യോഗത്തില്‍ നിന്നടക്കം വിട്ടു നില്‍ക്കാനുള്ള പാര്‍ട്ടി തീരുമാനത്തെ ന്യായീകരിച്ചു കൊണ്ട് കാനം രാജേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. ഈ പോസ്റ്റില്‍ സി.പി.എം സൈബര്‍ പോരാളികള്‍ കൂട്ടമായി വന്ന പൊങ്കായിടുകയായിരുന്നു. കുറ്ിപ്പ് പ്രത്യക്ഷപ്പെട്ട് മണിക്കൂറിനുള്ളിലായിരുന്നു ആയിരത്തിലധികം പേര്‍ കമന്റിട്ടത്. അതേസമയം പലരുടെയും കമന്റുകള്‍ സഭ്യതയുടെ അതിര്‍വരമ്പുകള്‍ കടക്കുന്നതായിരുന്നു. എന്നാല്‍ നേതാവിനെതിരായ അക്രമം അതിരുവിട്ടപ്പോള്‍ പ്രതിരോധവുമായി ചില സി.പി.ഐ പോരാളികളും എത്തി.