X

‘കടക്ക് പുറത്ത്’; നിലപാട് മാറ്റി, മുഖ്യമന്ത്രിക്കെതിരെ കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകരോട് കടക്കുപുറത്തെന്ന് പറഞ്ഞ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കാനം രാജേന്ദ്രന്‍.

നേരത്തെ മുഖ്യമന്ത്രിയെ അനുകൂലിച്ചായിരുന്നു കാനത്തിന്റെ പ്രതികരണം. കടക്കുപുറത്തെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറയരുതെന്നായിരുന്നു കാനം ഇന്ന് വിമര്‍ശിച്ചത്. ഒരു ഭരണാധികാരി അങ്ങനെ പറയാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രിയുടെ ഭാഷ നാട്ടുഭാഷയായിരിക്കുമെന്നാണ് കാനത്തിന്റെ വിശദീകരണമുണ്ടായിരുന്നത്. എപ്പോഴും അച്ചടി ഭാഷയില്‍ പറയാനാവില്ലല്ലോ എന്നും മുഖ്യമന്ത്രി ഏത് സാഹചര്യത്തിലും രീതിയിലുമാണ് അങ്ങിനെ പറഞ്ഞതെന്ന് അറിയില്ലെന്നുമായിരുന്നു കാനത്തിന്റെ നിലപാട്. മുഖ്യമന്ത്രിയുടെ നിലപാട് മനപൂര്‍വ്വമല്ലെന്നായിരുന്നു കൊടിയേരിയുടെ പ്രതികരണം.

രണ്ടുദിവസങ്ങള്‍ക്കുമുമ്പ് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍വെച്ചായിരുന്നു സംഭവം. തലസ്ഥാനത്ത് ദിവസങ്ങളായി തുടരുന്ന സി.പി.എം-ബി.ജെ.പി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇരുപാര്‍ട്ടി നേതാക്കന്‍മാരുടേയും സമാധാനയോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ ആക്രോശം. യോഗം നടക്കുന്ന മുറിയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്ന മാധ്യമങ്ങളെ കടക്കുപുറത്തെന്ന് പറഞ്ഞ് മുഖ്യമന്ത്രി ആക്ഷേപിക്കുകയായിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷണനും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

chandrika: