X
    Categories: main stories

എല്‍ഡിഎഫില്‍ രണ്ടാം കക്ഷി സിപിഐ തന്നെ; സിപിഐയോട് മത്സരിക്കാന്‍ കേരള കോണ്‍ഗ്രസ് ആയിട്ടില്ലെന്ന് കാനം

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജോസ് കെ മാണി പക്ഷത്തെ ഇടതു മുന്നണിയിലെടുത്തതിന്റെ അതൃപ്തി കൂടുതല്‍ പരസ്യമാക്കി സിപിഐ. തദ്ദേശ തെരഞ്ഞെടുപ്പില്‍ ജോസ് പക്ഷം കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടതാണ് ഭിന്നത രൂക്ഷമാക്കിയത്. കേരളത്തില്‍ സിപിഐയോട് മത്സരിക്കാന്‍ കേരള കോണ്‍ഗ്രസ് ആയിട്ടില്ലെന്ന് കാനം പറഞ്ഞു. കോട്ടയത്ത് കേരള കോണ്‍ഗ്രസാണ് വലിയ കക്ഷിയെന്ന അഭിപ്രായം സിപിഐക്കില്ലെന്നും കാനം വ്യക്തമാക്കി.

മുന്നണിയില്‍ പ്രശ്‌നങ്ങളുണ്ടെന്ന് കാനം തുറന്നു പറഞ്ഞു. സീറ്റു വിഭജനത്തില്‍ ചില തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും അത് ഉടന്‍ പരഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വെല്ലുവിളികളെ അതിജീവിക്കാന്‍ തങ്ങള്‍ക്ക് കരുത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സീറ്റിനെച്ചൊല്ലി കോട്ടയത്തെ എല്‍ഡിഎഫില്‍ തര്‍ക്കങ്ങളുണ്ടെന്ന് ജോസ് പക്ഷം പരസ്യമായി തുറന്നടിച്ചിരുന്നു. പുതുതായി മുന്നണിയിലെത്തിയ കേരളാ കോണ്‍ഗ്രസ് ജോസ് പക്ഷവും സിപിഐയും നിലപാട് കടുപ്പിച്ച് നേര്‍ക്കുനേര്‍ നില്‍ക്കുകയാണ്. അവകാശപ്പെട്ട സീറ്റ് ജോസ് പക്ഷത്തിന് നല്‍കിയാല്‍ എല്‍ഡിഎഫ് വിട്ട് പാലാ നഗരസഭയില്‍ അടക്കം തനിച്ച് മത്സരിക്കുമെന്നാണ് സിപിഐയുടെ മുന്നറിയിപ്പ്.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: