X

ആവശ്യമുള്ളവര്‍ക്കെല്ലാം മദ്യം നല്‍കും: കാനം

മലപ്പുറം: ആവശ്യമുള്ളവര്‍ക്കെല്ലാം മദ്യമെത്തിക്കുക എന്നതാണ് ഇടതു മുന്നണിയുടെ നയമെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ശുദ്ധമായ മദ്യം സംസ്ഥാനത്ത് ലഭ്യമാക്കുക എന്നതാണ് സര്‍ക്കാറിന്റെ ലക്ഷ്യം. സംസ്ഥാനത്ത് പുതുതായി ബ്രൂവറിയും ഡിസ്റ്റിലറിയും അനുവദിച്ചത് മാനദണ്ഡങ്ങള്‍ പാലിച്ചാണ്്. ഇടതുമുന്നണിയുടെ നിലപാടിന് വിരുദ്ധമല്ല. ഇക്കാര്യം മുന്നണിയില്‍ ചര്‍ച്ച ചെയ്യണമെന്ന പിടവാശിയൊന്നും ഞങ്ങള്‍ക്കില്ല. പക്ഷെ നിയമം മറികടന്നാണ് കാര്യങ്ങള്‍ ചെയ്തതെങ്കില്‍ പ്രതികരിക്കും. പ്രകടന പത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് വിരുദ്ധമായിട്ട് ഒന്നും ഇവിടെ സംഭവിച്ചിട്ടില്ല. റഫേല്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ അഴിമതിയാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. വിശ്വാസവും നിയമവുമാണ് ശബരിമല വിഷയത്തിലുള്ളത്. സി.പി.ഐ നിയമത്തിനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.

chandrika: