ചെന്നൈ: സ്‌റ്റൈല്‍മന്നന്‍ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് തര്‍ക്കം മുറുകുന്നതിനിടെ താരത്തിനെതിരെ നടന്‍ കമല്‍ഹാസന്‍. മലയാളികള്‍ തന്നെ മുഖ്യമന്ത്രിയാക്കുമോ എന്ന ചോദ്യം ഉയര്‍ത്തി കൊണ്ടാണ് രജനിക്കെതിരെ കമല്‍ ആഞ്ഞടിച്ചത്. തിരിച്ചറിവുള്ളവര്‍ രാഷ്ട്രീയത്തിലേക്ക് വരുന്നത് നല്ലതല്ല. രജനിയുടെ കന്നഡ പശ്ചാത്തലം തമിഴ് രാഷ്ട്രീയത്തില്‍ പ്രതികൂലമായി ബാധിക്കുമെന്ന് കമല്‍ഹാസന്‍ വ്യക്തമാക്കി. കേരളത്തെ ഉദാഹരിച്ചു കൊണ്ടാണ് കമലിന്റെ പ്രതികരണം. മലയാളിയായി കേരള ജനത കണക്കാക്കുന്നുണ്ടെങ്കിലും തന്നെ അവര്‍ മുഖ്യമന്ത്രിയാക്കുമോ എന്ന ചോദ്യം അദ്ദേഹം ഉന്നയിച്ചു. എന്നാല്‍ തമിഴ്‌നാട്ടില്‍ ജനിച്ചാല്‍ മാത്രമേ ഇവിടെ രാഷ്ട്രീയത്തില്‍ ഇറങ്ങാവൂ എന്നൊന്നും താന്‍ പറയുന്നില്ല. രാഷ്ട്രീയ പ്രവേശം രജനിയുടെ കരിയറിനെ ബാധിക്കരുതെന്നാണ് തന്റെ ആഗ്രഹമെന്നും കമല്‍ഹാസന്‍ പറഞ്ഞു. അതേസമയം, രാജ്യത്തെ ഭരണ സംവിധാനം തകര്‍ന്നുവെന്ന രജനികാന്തിന്റെ അഭിപ്രായത്തെ കമല്‍ പിന്തുണച്ചു.