X

മാധവിക്കുട്ടി ( കമലസുരയ്യ) എഴുതിയ ‘വിശുദ്ധപശു’ എന്ന ചെറുകഥ ‘ പശുആലിംഗന’ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ വീണ്ടും ചര്‍ച്ച ചെയ്യപ്പെടുന്നു.

1968ല്‍ മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരി മാധവിക്കുട്ടി ( കമലസുരയ്യ) എഴുതിയ ‘വിശുദ്ധപശു’ എന്ന ചെറുകഥ കേന്ദ്രസര്‍ക്കാരിന്റെ പശുആലിംഗന ഉത്തരവിന്റെ പശ്ചാത്തലത്തില്‍ വീണ്ടും ചര്‍ച്ച ചെയ്യപ്പെടുന്നു. കഥ ഇങ്ങനെ:

വിശുദ്ധപശു

മാധവിക്കുട്ടി കഥ

ഒരിക്കല്‍ ഒരു കുട്ടി റോഡിന്റെ വശത്തുള്ള കുപ്പത്തൊട്ടില്‍നിന്ന് പഴത്തൊലി പെറുക്കിത്തിന്നുമ്പോള്‍ ഒരു പശു അവന്റെയടുക്കല്‍ വന്ന് ഒരു പഴത്തോല്‍ കടിച്ചുവലിച്ചു. അവന്‍ പശുവിനെ തള്ളിനീക്കി. പശു ഉറക്കെ കരഞ്ഞുകൊണ്ട് റോഡില്‍കൂടി ഓടി. സന്യാസിമാര്‍ ഉടന്‍ പ്രത്യക്ഷ്പ്പെട്ടു. ”വിശുദ്ധമായ പശുവിനെ നീയാണോ ഉപദ്രവിച്ചത്?” അവര്‍ കുട്ടിയോട് ചോദിച്ചു. ഞാന്‍ ഉപദ്രവിച്ചിച്ചില്ല. ഞാന്‍ തിന്നിരുന്ന പഴത്തോല്‍ പശു തട്ടിപ്പറിച്ചു. അതുകൊണ്ട് ഞാന്‍ അതിനെ ഓടിച്ചതാണ്. കുട്ടി പറഞ്ഞു. ”നിന്റെ മതമേതാണ്?” സന്യാസിമാര്‍ ചോദിച്ചു. ”മതം. അതെന്താണ്’ കുട്ടി ചോദിച്ചു. ”നീ ഹിന്ദുവാണോ, നീ മുസ്ലീമാണോ, നീ ക്രിസ്ത്യാനിയാണോ?” ”നീ അമ്പലത്തില്‍ പോകാറുണ്ടോ? പള്ളിയില്‍ പോകാറുണ്ടോ?” ”ഞാന്‍ എങ്ങോട്ടും പോകാറില്ല” കുട്ടി പറഞ്ഞു. ”അപ്പോള്‍ നീ പ്രാര്‍ത്ഥനയില്‍ വിശ്വസിക്കുന്നില്ലെ?” അവര്‍ ചോദിച്ചു. ”ഞാന്‍ എങ്ങോട്ടും പോകാറില്ല.” കുട്ടി പറഞ്ഞു ”എനിക്ക് കുപ്പായമില്ല” ട്രൗസറിന്റെ പിന്‍ഭാഗം കീറിയിരിക്കുന്നു’ സന്യാസിമാര്‍ അന്യോന്യം സ്വകാര്യം പറഞ്ഞു. ”നീ മുസല്‍മാനായിരിക്കണം. പശുവിനെ നീ ഉപദ്രവിച്ചു. അവര്‍ പറഞ്ഞു. ”നിങ്ങള്‍ പശുവിന്റെ ഉടമസ്ഥരാണോ”? കുട്ടി ചോദിച്ചു. സന്യാസിമാര്‍ കുട്ടിയുടെ കഴുത്ത് ഞെരിച്ച് അവനെ കൊന്ന് ആ കുപ്പത്തൊട്ടിയിലിട്ടു. സന്യസിമാര്‍ ”ഓം നമ:ശിവായ. അങ്ങയുടെ തീരുമാനം വാഴ്ത്തപ്പെടട്ടെ’

Chandrika Web: