ന്യൂയോര്‍ക്ക്: 2020ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിരിക്കുന്ന ഇന്ത്യന്‍ വംശജയും സെനറ്ററുമായ കമല ഹാരിസിനെതിരെ വംശീയാധിക്ഷേപം. അമേരിക്കക്കു പുറത്തെ കറുത്തവള്‍ എന്നാണ് ഓണ്‍ലൈന്‍ മീഡിയകളില്‍ കമലക്കെതിരായ അധിക്ഷേപം. മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെ ജന്മദിനാഘോഷ വേളയില്‍ വെച്ച് വരുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ കമലക്കെതിരായ കടന്നാക്രമണം രൂക്ഷമാണ്. ഈ സാഹചര്യത്തിലാണ് കമലയുടെ തൊലിനിറം അമേരിക്കക്കു പുറത്തെ കറുപ്പാണെന്ന് സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിക്കുന്നത്.
ഇന്ത്യ, ജമൈക്ക എന്നിവിടങ്ങളില്‍ നിന്നായി അമേരിക്കയില്‍ കുടിയേറിപ്പാര്‍ത്ത ദമ്പതികളുടെ മകളാണ് 54കാരിയായ കമല ഹാരിസ്. സെനറ്റിലെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജ കൂടിയാണ്.